
ഐപിഎൽ മുഖ്യ സ്പോൺസർമാരായി പ്രമുഖ സ്മാർട്ട്ഫോൺ കമ്പനിയായ വിവോ തിരികെ വന്നേക്കും
ഐപിഎൽ മുഖ്യ സ്പോൺസർമാരായി പ്രമുഖ സ്മാർട്ട്ഫോൺ കമ്പനിയായ വിവോ തിരികെ വന്നേക്കുമെന്ന് റിപ്പോർട്ട്. ഐപിഎൽ മിനി ലേലത്തിനൊപ്പം സ്പോൺസർമാർക്കുള്ള ലേലവും ബിസിസിഐ നടത്തുമെന്നാണ് സൂചന. വിവോ തിരികെ വന്നാൽ റദ്ദാക്കുമെന്ന വ്യവസ്ഥയോടെയാണ് ഡ്രീം ഇലവനുമായി ബിസിസിഐ ഐപിഎൽ കരാർ ഒപ്പിട്ടത്. വിവോയെ തിരികെ കൊണ്ടുവരാനാണ് ബിസിസിഐയുടെയും താത്പര്യം.
എന്നാൽ, ഇക്കാര്യത്തിൽ വിവോ തീരുമാനം എടുത്തിട്ടില്ല.ആദ്യ വർഷം 222 കോടി രൂപയ്ക്കാണ് ഡ്രീം ഇലവനും ഐപിഎലുമായുള്ള കരാർ. രണ്ടാം വർഷത്തിലേക്കോ മൂന്നാം വർഷത്തിലേക്കോ കരാർ നീണ്ടാൽ 240 കോടി രൂപ വീതം ആ വർഷങ്ങളിൽ നൽകണം. വിവോയ്ക്ക് സ്പോൺസർഷിപ്പിൽ താത്പര്യമില്ലെങ്കിൽ ഡ്രീം ഇലവൻ തന്നെ സ്പോൺസർമാരായി തുടരും. ഫെബ്രുവരി 18നാണ് ഐപിഎൽ ലേലം.