
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. ഫെബ്രുവരി ഒന്നിനാണ് ഈ വര്‍ഷത്തെ ബജറ്റ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിക്കുക.
കോവിഡ് സാഹചര്യത്തില്‍ രാജ്യസഭ രാവിലെ ഒന്‍പത് മുതല്‍ രണ്ടു വരെയും ലോകസഭ വൈകിട്ട് നാല് മുതല്‍ രാത്രി ഒന്‍പതു വരെയുമായിരിക്കും സമ്മേളിക്കുന്നത്.
അതേസമയം, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്കരിക്കുവാനാണ് പ്രതിപക്ഷ തീരുമാനം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജിയും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ തിരുമാനം.
കര്‍ഷക സമരം ഡല്‍ഹി അതിര്‍ത്തികളില്‍ ആളിക്കത്തി നില്ക്കുന്ന സാഹചര്യത്തില്‍ ബജറ്റ് സമ്മേളനം സംഘര്‍ഷ ഭരിതമാകാനാണ് സാധ്യത.