
കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഇന്നുമുതല്‍ വീണ്ടും പൊലീസ് പരിശോധന
സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഇന്നുമുതല്‍ വീണ്ടും പൊലീസ് പരിശോധന. ജനങ്ങള്‍ മാസ്ക് ധരിക്കുന്നുണ്ടോ, സാമൂഹിക അകലം പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരും രംഗത്തിറങ്ങും. ഫെബ്രുവരി 10 വരെയാണ് ഈ ക്രമീകരണം. എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സബ്ഡിവിഷന് ഓഫീസര്‍മാര്‍ക്കും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്കും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്കി.
ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയ്ക്ക് ആണ് സംസ്ഥാനത്തെ നിയന്ത്രണങ്ങളുടെ ചുമതല. ജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കുന്നതിനായിയിരിക്കും മുന്‍ഗണന.