
പെണ്ണുങ്ങളേ, നിങ്ങളെ ഞാ വല്ലാതെ മിസ് ചെയ്യുന്നു, വൈറൽ ആയി ശാലു കുര്യന്റെ പോസ്റ്റ്
സീരിയലിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാലു കുര്യന്. ശാലു പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. നടി മഞ്ജു പിള്ളയേയും മനേഷയെയും ഭാഗ്യലക്ഷ്മിയെയും ടാഗ് ചെയ്തായിരുന്നു ശാലുവിന്റെ പോസ്റ്റ്. ഇവരോടൊപ്പമുള്ള ചിത്രവും ശാലു പങ്കുവയ്ക്കുന്നുണ്ട്.
തട്ടീം മുട്ടീം എന്ന പരമ്ബരയില്‍ ഇവര്‍ക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രത്തെ ശാലുവും അവതരിപ്പിക്കുന്നുണ്ട്. ഗര്‍ഭിണിയായപ്പോള്‍ സീരിയലില്‍ നിന്ന് ഇടവേള എടുത്തിരുന്നു താരം. ഇപ്പോള്‍ ഉടന്‍ തിരിച്ചെത്തുമെന്ന് സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ശാലുവിന്റെ കുറിപ്പ്.പെണ്ണുങ്ങളേ, നിങ്ങളെ ഞാ വല്ലാതെ മിസ് ചെയ്യുന്നു, നമ്മുടെ പൊട്ടെ തമാശകളും, ലൂസ് ടോക്സും എല്ലാം മിസ് ചയ്യുന്നു. അങ്ങനെ ഞാന്‍ ഇല്ലാതെ നിങ്ങള്‍ അടിച്ചു പൊളിക്കേണ്ട പൂര്‍വ്വാധികം കരുത്തോടെ ഞാന്‍ തിരിച്ചുവരും’- എന്ന കുറിപ്പാണ് ശാലു പങ്കുവച്ചിരിക്കുന്നത്. നടി മഞ്ജു പിള്ളയേയും മനേഷയെയും ഭാഗ്യലക്ഷ്മിയെയും ടാഗ് ചെയ്തായിരുന്നു ശാലുവിന്റെ പോസ്റ്റ്. ഇവരോടൊപ്പമുള്ള ചിത്രവും ശാലു പങ്കുവയ്ക്കുന്നുണ്ട്.