
ജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആര്‍’ യിൽ നായികായി ഹോളിവുഡ് തീയേറ്റര്‍ ആര്‍ട്ടിസ്റ്റും നടിയുമായ ഒലിവിയ മോറസ്
വമ്ബന്‍ താരനിരകളെ അണിനിരത്തി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചത്. സിനിമയുമായി ബന്ധപ്പെട്ട പുറത്തുവരുന്ന ഓരോ വാര്‍ത്തകളും ഞെട്ടിക്കുന്നതാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള പുതിയ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്.
ചിത്രത്തിലെ നായികമാരിലൊരാളുടെ വിവരമാണ് അണിയറക്കാര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. പ്രശസ്ത ഹോളിവുഡ് തീയേറ്റര്‍ ആര്‍ട്ടിസ്റ്റും നടിയുമായ ഒലിവിയ മോറസ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് അണിയറക്കാര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ട് . ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍്റെ പെയറായിട്ടാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.