
‘പ്രഭാസ് 21’ ൽ പ്രഭാസിനൊപ്പം ദീപികയും
ബാഹുബലി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനായി മാറിയ നടനാണ് പ്രഭാസ്. ഇപ്പോഴിതാ പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. പ്രഭാസിന്റെ 21ാം ചിത്രമായതിനാല്‍ തന്നെ ഈ ചിത്രം പ്രഭാസ് 21 എന്നാണ് അറിയപ്പെടുന്നത്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ദീപിക പദുകോണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.
ഇപ്പോഴിതാ സിനിമയെ സംബന്ധിച്ച് മറ്റൊരു സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. പ്രഭാസ് 21 എന്ന ഈ ചിത്രത്തിനായി നാഗ് അശ്വിന് സംവിധാനം ചെയ്ത് ദേശീയ പുരസ്ക്കാരം വരെ സ്വന്തമാക്കിയ മഹാനടി ടീം വീണ്ടും ഒന്നിക്കുകയാണ്. പുതിയ ചിത്രത്തില്‍ ഛായാഗ്രാഹകന്‍ ഡാനി സാഞ്ചസ് ലോപ്പസ്, സംഗീത സംവിധായകന് മിക്കി ജെ മേയര്‍ എന്നിവരാണ് വീണ്ടും ഒന്നിക്കുന്നത്.