
രക്ത സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തുന്നു
ആലപ്പുഴ :ദേശീയ മന്തുരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 16 വരെ ജില്ലയിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ രക്ത സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തുന്നു. 5നും 10 വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികളുടെ രക്ത സാമ്പിള്‍ രാത്രി 8 മണിക്കും പത്തുമണിയ്ക്കുമിടയില് എടുക്കും.
ജനുവരി 30ന് തുമ്പോളി, ഫെബ്രുവരി 1ന് കടക്കരപ്പള്ളി, രണ്ടിന് പല്ലന, മൂന്നിന് ചിങ്ങോലി, അഞ്ചിന് ചേര്‍ത്തല, ആറിന് ആറാട്ടുപുഴ, എട്ടിന് പൂന്തോപ്പ്, ഒന്‍പതിന് വട്ടവേലി, കൃഷ്ണപുരം, 10ന് വടയ്ക്കല്‍, 11ന് ഹരിപ്പാട്, 12ന് ദേവികുളങ്ങര, 15ന് മുതുകുളം, 16ന് കാര്‍ത്തികപ്പള്ളി എന്നിവടങ്ങളിലാണ് പരിശോധന.