
ഒമാനിലെ സീബ് വിലായത്തില്‍ വാഹനത്തില്‍ തീപ്പിടുത്തം
മസ്കറ്റ്: ഒമാനിലെ സീബ് വിലായത്തില്‍ വാഹനത്തില്‍ തീപ്പിടുത്തം. മാബേല മേഖലയിലാണ് വാഹനത്തില്‍ തീ പടര്‍ന്ന് പിടിച്ചത്.
ആര്‍ക്കും പരിക്കുകളില്ല. മസ്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അറിയിച്ചു.