
ജമ്മു കശ്മീര്‍ അവന്തിപുരയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് മരണം
ശ്രീനഗർ : ജമ്മു കശ്മീര്‍ അവന്തിപുരയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരവാദികള്‍ കൊല്ലപ്പെട്ടു. ട്രാല്‍ പ്രദേശത്തെ മണ്ടൂരയിലാണ് സംഭവം. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും വിവരം.
പൊലീസിന്റെയും സുരക്ഷാസേനയുടെയും ഒരുമിച്ചുള്ള നീക്കത്തിലൂടെയാണ് ഭീകരവാദികളെ വധിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു