
അക്കാദമിക് വര്‍ഷത്തെ ഫീസില്‍ 30 ശതമാനം കുറക്കാന്‍ സ്വകാര്യ സ്കൂളുകളോട് നിര്‍ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍
ബാംഗ്ലൂർ :2020-21 അക്കാദമിക് വര്‍ഷത്തെ ഫീസില്‍ 30 ശതമാനം കുറക്കാന്‍ സ്വകാര്യ സ്കൂളുകളോട് നിര്‍ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍. കൊവിഡ്-19 നെ തുടര്‍ന്നാണ് നിര്‍ദേശം. ട്യൂഷന് ഫീസ് അല്ലാതെ മറ്റൊരു ഫീസും കുട്ടികളില്‍ നിന്ന് ഈടാക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
രക്ഷിതാക്കള്‍ നേരത്തെ തന്നെ മുഴുവന്‍ ഫീസും അടച്ചിട്ടുണ്ടെങ്കില്‍ അത് അടുത്ത വര്‍ഷത്തേക്ക് കൂടി ക്രമീകരിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു .വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാറിന്റെ വീട്ടിന് മുന്നില്‍ സ്കൂള്‍ ഫീസ് സംബന്ധിച്ച് രക്ഷിതാക്കള്‍ പ്രതിഷേധം നടത്തിയിരുന്നു.