
പേമെന്റ് ആപ്പുകളില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി ആര്‍ബിഐ
ന്യൂഡൽഹി :പേമെന്റ് ആപ്പുകളില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി ആര്‍ബിഐ . ആപ്പുകള്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് തങ്ങളല്ല മറിച്ച് നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണെന്നും ആര്‍ബിഐ വ്യക്തമാക്കി. ബിനോയ് വിശ്വം എം.പി. നല്കിയ ഹര്‍ജിയിലാണ് ആര്‍ബിഐയുടെ മറുപടി.
സ്വാകാര്യവിവിരങ്ങള് പ്രത്യേക ആവശ്യങ്ങള്‍ക്ക് പങ്കുവയ്ക്കേണ്ടിവരുമെന്ന വാട്സ്ആപ്പ് ഭീഷണി നിലനില്‍ക്കെയാണ് ആര്‍ബിഐയുടെ മറുപടി. ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കി പേമെന്റ് ആപ്പുകളില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്ന് ആര്‍ബിഐ സുപ്രിം കോടതിയെ അറിയിച്ചു.