വിദേശത്തുള്ള ഇന്ത്യന്‍ വംശജരില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനം അമേരിക്കന്‍ വംശജര്‍ക്കാണെന്ന് സര്‍വ്വെ
വിദേശത്തുള്ള ഇന്ത്യന്‍ വംശജരില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനം അമേരിക്കന്‍ വംശജര്‍ക്കാണെന്ന് സര്‍വ്വെ.120,000 ഡോളര്‍ വാര്‍ഷിക വരുമാനം വാങ്ങുന്നവരാണ് ഇന്ത്യാക്കാരെന്നാണ് ഏഷ്യന്‍ അമേരിക്കന്‍ കൊയ്ലേഷന് നടത്തിയ സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം 7 ശതമാനം ഇന്ത്യന്‍ വംശജര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണെന്നും സര്‍വെ പറയുന്നു.
ഏറ്റവും ചുരുങ്ങിയ വാര്‍ഷിക വരുമാനം ഒരു കുടുംബത്തിന് 25750 ഉം ഒരു വ്യക്തിക്ക് 12490 ഉം ലഭിക്കുന്നുണ്ട്.ഏറ്റവും കൂടുതല്‍ പൗരന്മാര് ദാരിദ്യരേഖക്കു താഴെ കഴിയുന്നവര്‍ മ്യാന്മറില് നിന്നുള്ളവരാണ്. നേപ്പാള്‍, ബംഗ്ലാദേശ്(Bangladesh) എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ വാര്‍ഷിക വരുമാനം 46000 ത്തില്‍ നില്‍ക്കുമ്ബോള്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരുടെ വാര്‍ഷിക വരുമാനം ശരാശരി 79,000 ഡോളറാണ്.