
എംഐ എയർ ചാർജ് വിപണിയിൽ
വയർ കണക്ഷനില്ലാതെ ഫോണുകൾ ചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനവുമായി ഷവോമി. എം.ഐ എയർ ചാർജ് എന്ന സാങ്കേതികവിദ്യ വെള്ളിയാഴ്ചയാണ് ഷവോമി പുറത്തിറക്കിയത്. ഇതുപയോഗിച്ച് ഇലക്ട്രോണിക് ഉത്പന്നങ്ങൾ വയറുകളോ, പാഡുകളോ, ചാർജിങ് സ്റ്റാൻഡ് മുതലായവ ഇല്ലാതെ ചാർജ് ചെയ്യാൻ കഴിയും.
ചാർജറും ട്രേയും സ്റ്റാൻഡും ഒന്നും ആവശ്യമില്ലാതെ നിങ്ങളുടെ സ്മാർട്ട് ഡിവൈസുകൾ ചാർജ് ചെയ്യുന്നതാണ് എം.ഐ എയർ ചാർജ് സാങ്കേതികവിദ്യ. ഡിവൈസുകളുടെ ചാർജിങ് രീതിയിൽ വിപ്ലവകരമായ മാറ്റം വരുത്താൻ ഉതകുന്നതാണ് ഇത്. റിമോട്ട് (വിദൂര) ചാർജിങ് ആണ് എം.ഐ എയർ ചാർജ് സാങ്കേതികവിദ്യയുടെ ഹൈലൈറ്റ്.
ഷവോമി വികസിപ്പിച്ചെടുത്ത ചാർജിങ് ടവർ ആണ് ഈ സാങ്കേതിക വിദ്യയിലെ പ്രധാന ഘടകം. റൂമിനകത്ത് അതുണ്ടെങ്കിൽ നടന്നുകൊണ്ടും ഗെയിം കളിച്ചുകൊണ്ടും ഫോൺ ചാർജ് ചെയ്യാം. വയർലെസ് ചാർജിങ്ങിെൻറ ഏറ്റവും മികച്ച വകഭേദമാണ് എം.െഎ എയർചാർജ് എന്ന് വിശേഷിപ്പിക്കാവുന്നതാണ്.