
സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് അഹമ്മദ് പട്ടേലിന്റെ മകന് ഫൈസല്‍
സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ. താൻ സജീവമായി രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്നും താഴെക്കിടയിലുളള ജനങ്ങൾക്കും നിരാലംബർക്കും വേണ്ടി പ്രവർത്തിച്ച് പിതാവിന്റെ പാരമ്പര്യം പിന്തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
‘താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് തീരുമാനിച്ചു. ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ താൻ തുടർന്നും സേവനമനുഷ്ടിക്കും. തന്റെ പിതാവിന്റെ പാരമ്പര്യം താഴെക്കിടയിലുളള ജനങ്ങൾക്കും നിരാലംബർക്കും വേണ്ടി പ്രവർത്തിക്കുക എന്നതായിരുന്നു, താനും അദ്ദേഹത്തിന്റെ വഴി പിന്തുടരുമെന്നാണ്’ ഫൈസൽ പട്ടേൽ ട്വീറ്റ് ചെയ്തത്.
ബിഗ് ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംരംഭകനാണ് ഫൈസൽ പട്ടേൽ. 2020 നവംബർ 25ന് കൊവിഡ് ബാധിച്ച് അവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെത്തുടർന്നാണ് ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ട്രഷററുമായ അഹമ്മദ് പട്ടേൽ മരണമടഞ്ഞത്.
Finally decided-I will not be joining active politics.I will continue to work on my existing social initiatives in Hcare,Education&Tech.Late Ahmed Patel ji’s true legacy was working for the downtrodden&underprivileged.I pledge to continue doing so. #wemissahmedpatel @ahmedpatel pic.twitter.com/G6z5jqKbzu
— Faisal Patel (@mfaisalpatel) January 30, 2021