
രാമക്ഷേത്ര നിർമാണ യജ്ഞത്തില്‍ പങ്കാളിയാകണമെന്ന് പേജാവര്‍ മഠാധിപതി
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ മനസ്സും ധനവും അര്‍പ്പിച്ച് ഐതിഹാസിക യജ്ഞത്തില്‍ പങ്കാളിയാകാന്‍ ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വപ്രസന്ന തീര്‍ഥയുടെ ആഹ്വാനം. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന മാര്‍ഗദര്‍ശക മണ്ഡലത്തിൻെറ സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ഗ ദര്‍ശക മണ്ഡല് സംസ്ഥാന അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. സന്യാസിമാരായ പ്രജ്ഞാനാനന്ദ തീര്‍ഥപാദ (വാഴൂര്‍ ആശ്രമം), ഗീതാനന്ദജി (ചെറുകോല്‍ ശുഭാനന്ദാശ്രമം), അധ്യാത്മാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷന്), നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണാശ്രമം), ബ്രഹ്മപാദാനന്ദ സരസ്വതി (ചേങ്കോട്ടുകോണം), സദ്സ്വരൂപാനന്ദ സരസ്വതി (മാര്‍ഗദര്‍ശക മണ്ഡല് ജന. സെക്ര.), വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ ബി.ആര്. ബലരാമൻ, ജന. സെക്രട്ടറി വി.ആര്. രാജശേഖരന്, ആര്.എസ്.എസ് പ്രാന്തീയ സഹകാര്യവാഹ് പി.എന്‍. ഈശ്വരന് സംസാരിച്ചു.