
എവിടെ നിന്നാലും ഉമ്മൻചാണ്ടിക്ക് ജയം ഉറപ്പ്: മുല്ലപ്പള്ളി
നിയമസഭാ തെരഞ്ഞെടുപ്പിനായി ഉമ്മന്‍ ചാണ്ടിക്ക് ഏത് നിയോജക മണ്ഡലവും അനുയോജ്യമാണെന്നും എവിടെ നിന്നാലും അദ്ദേഹം വിജയിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണങ്ങളെ തള്ളി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയതിനു പിന്നാലെയാണ് മുല്ലപ്പള്ളി വീണ്ടും ഇക്കാര്യം പറഞ്ഞത്.
തങ്ങളുടെ ഗുജറാത്താണ് നേമം എന്ന ബിജെപിയുടെ വെല്ലുവിളി ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കുമെങ്കില്‍ ഏറ്റെടുക്കട്ടെ എന്ന രീതിയിലുള്ള ചില ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് തോന്നുന്നത്. കോണ്‍ഗ്രസിനകത്ത് അത്തരം ചര്‍ച്ചകള്‍ വന്നിട്ടില്ല.
വേണമെങ്കില്‍ അത്തരം വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹം മടിക്കുമെന്ന് തോന്നുന്നില്ലഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു