
മകള്‍ക്ക് കുട്ടികളുടെ പുസ്തകം വായിച്ചുകൊടുക്കുന്ന അച്ഛന്റ്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
മകള്‍ക്ക് കുട്ടികളുടെ പുസ്തകം വായിച്ചുകൊടുക്കുന്ന അച്ഛന്റ്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. അച്ഛന്റ്റെ പുസ്തകവായന കേട്ട് പൊട്ടിച്ചിരിക്കുന്ന കുഞ്ഞാണ് വീഡിയോയിലെയ്ക്ക് നമ്മെ ആകര്‍ഷിക്കുന്നത്. മുന്‍ അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ താരം റെക്സ് ചാപ്മാനാണ് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
വീഡിയോയില്‍ അച്ഛന് തന്റ്റെ കുഞ്ഞിനെ മടിയില്‍ ഇരുത്തി ‘മിക്കി മൗസ്’ കഥാപുസ്തകം വായിച്ചുകൊടുക്കുകയാണ്. മിക്കി മൗസ്, ഗൂഫി, മിന്നി മൗസ് തുടങ്ങിയ കഥാപാത്രങ്ങളുടെ സംഭാഷണം കടന്നുവരുമ്ബോള്‍ അച്ഛന് അത് വ്യത്യസ്ത ശബ്ദങ്ങളായി അനുകരിക്കുന്നത് കാണാം. വ്യത്യസ്ത ശബ്ദങ്ങള്‍ നല്കുന്ന അച്ഛനോട് മകള്‍ പ്രതികരിക്കുന്ന രീതിയാണ് വീഡിയോയുടെ ഏറ്റവും ആകര്‍ഷകമായ ഭാഗം. ഓരോ തവണ വായിക്കുമ്പോളും പൊട്ടിച്ചിരിക്കുന്ന വാവയുടെ മുഖം ആണ് ഇപ്പോൾ എല്ലാരുടേം മനസിൽ l