ഇന്ത്യൻ കോവിഡ് വാക്സിൻ ഇറക്കുമതി ചെയ്യാനൊരുങ്ങി മെക്സിക്കോ
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന 8,70,000 ആസ്ത്രസെനക്ക കോവിഡ് വാക്സീന് ഇറക്കുമതി ചെയ്യാനൊരുങ്ങി മെക്സിക്കോ. ഇറക്കുമതി കൂടാതെ പ്രാദേശികമായി വാക്സീന് നിര്‍മ്മിക്കനും മെക്സിക്കോ പദ്ധതിയിട്ടിട്ടുണ്ട്. മെക്സിക്കോ പ്രസിഡന്റ്റ് ആന്‍ഡ്രസ് മാനുവല്‍ ലേപസ് ആണ് ഈ തീരുമാനം അറിയിച്ചത്.
മെക്സിക്കോയും അര്ജന്റ്റീനയും വാക്സീന് നിര്‍മ്മാണത്തിനായി ആസ്ത്രസെനക്കയുമായി കരാറലേര്പ്പെട്ടിട്ടുണ്ട്. മെക്സിക്കന്‍ സമ്ബന്നന്‍ കാര്‍ലോസ് സ്ലിമ്മുമായി സഹകരിച്ചാണ് ഇരുരാജ്യങ്ങളും വാക്സീന് നിര്‍മ്മാണത്തിനായി പദ്ധതിയിട്ടിരിക്കുന്നത്. മെക്സിക്കോയില്‍ തന്നെ വാക്സീന് നിര്‍മ്മിക്കാന്‍ തങ്ങള്‍ സജ്ജരാണെന്ന് പ്രസിഡന്റ്റ് അറിയിച്ചു