
പ്രിയന് പിറന്നാൾ ആശംസകൾ നേർന്നു മോഹൻലാൽ
മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ഒരു ജനപ്രിയ ചലച്ചിത്രസംവിധായകനാണ് പ്രിയദര്ശന്. മലയാളം കണ്ടതില്‍ വെച്ച് ഏറ്റവും നല്ല സംവിധായകനായ പ്രിയദര്ശന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍. 1980 കളിലും 1990 കളിലും നിരവധി ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇദ്ദേഹം മലയാളം കൂടാതെ ബോളിവുഡിലും, കോളിവുഡിലും ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഹാസ്യ സിനിമകളാണ് കൂടുതലും പ്രിയന് സിനിമകളായി അറിയപ്പെടുന്നത്. പ്രിയദര്ശന് രസകരമായ ഹാസ്യ രംഗങ്ങള്‍ സൃഷ്ടിക്കാന്‍ സമര്‍ത്ഥനാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്‍്റെ സിനിമകള്‍ സാമ്ബത്തിക വിജയം നേടി. പ്രധാനമായും മറ്റു ഭാഷകളിലെ സിനിമകള്‍ പുനര്‍ നിര്‍മ്മിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്.
നിരവധി താരങ്ങള്‍ ഇന്ന് പിറന്നാള്‍ ദിവസം ആശംസകളുമായി എത്തി. പ്രിയന്്റെ പ്രിയ സുഹൃത്തും പ്രിയന് ഏറ്റവുമധികം സിനിമ ചെയ്ത നടനുമായ മോഹന്‍ലാലും ആശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പ്രിയ അല്ലെങ്കില്‍ മോഹന്‍ലാല്‍ ഇല്ല മോഹന്‍ലാല്‍ ഇല്ലാതെ പ്രിയനും ഇല്ല എന്നാണ് പണ്ടൊരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്. ഇത്രയും അധികം പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ടുകെട്ട് മലയാളത്തില്‍ വേറെയില്ല എന്ന് തന്നെ പറയാം. നാല് പതിറ്റാണ്ട് പിന്നിട്ട സ്നേഹവും സൗഹൃദവും സിനിമയിലല്ല സംഭാഷണത്തിലേക്ക് സ്വാഭാവികതയോടെ കടന്നുവരുന്നു എന്നതാണ് മോഹന്‍ലാല്‍ പ്രിയന് ചിത്രത്തിന്‍്റെ പ്രത്യേകത. മോഹന്‍ലാലിനോടൊപ്പം പ്രിയദര്ശന് ഒരു പാട് ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമക്ക് നല്‍കിയിട്ടുണ്ട്. ചിത്രം, കിലുക്കം, ബോയിങ് ബോയിങ്, മിന്നാരം , തേന്മാവിന് കൊമ്ബത്ത് എന്നിവ ഇവയിലെ ചിലതാണ്. ഇനി വരാനിരിക്കുന്ന പ്രിയദര്ശന് ചിത്രവും മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന മരക്കാര്‍ ആണ്.