
തെരഞ്ഞെടുപ്പ് ട്രോള്ളൻമാരെ ക്ഷണിച്ചു സിപിഎം
സൈബര്‍ പ്രചാരണത്തിന് ട്രോളര്‍മാരുടെ സഹായം തേടി സിപിഎം. ഫേസ്ബുക്ക് പേജിലൂടെയാണ് പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ക്ക് ട്രോളര്‍മാരെ ക്ഷണിച്ചുകൊണ്ടുളള അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്.കേരളത്തിലെ വികസനങ്ങള്‍ ലളിതവും സരളവുമായി ജനങ്ങളിലേക്കെത്തിക്കുന്നതിനാണ് ട്രോളന്മാരുടെ സഹായം തേടുന്നതെന്നാണ് അറിയിപ്പിലെ വിശദീകരണം.
ശൂന്യതയില്‍ നിന്ന് വ്യാജവാര്‍ത്തകളെഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെ ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ചയുള്ള ട്രോളുമായി വരുന്ന ട്രോളന്മാരുടെ കൂട്ടായ്മ തെരഞ്ഞെടുപ്പ് കാലത്ത് മുതല്‍കൂട്ടായിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു. ട്രോളന്മാര്ക്ക് രജിസ്റ്റര്‍ ചെയ്യാനുളള ലിങ്കും നല്‍കിയിട്ടുണ്ട്