
വൈറല്ലായികല്യാണിയുടേയും കിരണിന്റേയും ഓഫ് സ്ക്രീന്‍ മണാലി യാത്രാ ചിത്രങ്ങൾ
മിനിസക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളാണ് ഐശ്വര്യയും നലീഫും. യഥാര്‍ഥ പേരിനെക്കാളും പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത് മൗനരാഗത്തിലെ കല്യാണിയും കിരണുമായിട്ടാണ്. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇരുവരും. 2019 ല്‍ ആരംഭിച്ച പരമ്ബര മികച്ച പ്രേക്ഷ സ്വീകാര്യത നേടി മുന്നേറുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഭവ ബഹുലമായ രംഗങ്ങളായിരുന്നു പരമ്ബരയില്‍. കല്യാണിയും ബൈജുവും തമ്മിലുളള വിവാഹം മണ്ഡപം വരെ എത്തുന്നുവെങ്കിലും കല്യാണിയെ രക്ഷിക്കാന്‍ കിരണിനും സാധിക്കുന്നു. പിന്നീടുള്ള കഥാമുഹൂര്‍ത്തങ്ങളിലൂടെയാണ് ഇപ്പോള്‍ പരമ്ബര മുന്നോട്ട് പോകുന്നത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് കല്യാണിയുടേയും കിരണിന്റേയും ഓഫ് സ്ക്രീന്‍ ചിത്രമാണ്
ഇരുവരുടേയും മണാലി യാത്രാ ചിത്രമാണ് സോഷ്യല്‍ മീഡിയയില വൈറലാകുന്നത്. താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കവെയാണ് ഇരുവരുടെ മണാലി യാത്ര ചിത്രം പുറത്തു വരുന്നത്. ഫാന്‍സ് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും ചിത്രം പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇരുവരും ജീവിതത്തില്‍ ഒന്നായോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സീരിയല്‍ ആവശ്യത്തിനുള്ള യാത്രയാണ് ഇതെന്നുള്ള അഭിപ്രായവും ഉയരുന്നുണ്ട്.
നേരത്തെ ഇരുവരുടെയും ഓണ്‍സ്ക്രീന്‍ കെമിസ്ട്രി കണ്ടിട്ട് ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആണോ എന്ന സംശയവും ആരാധകര്‍ പങ്ക് വച്ചിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രണയം ഇല്ലെന്നും, നല്ല സുഹൃത്തുക്കള്‍ ആണെന്നുമാണ് നലീഫ് അന്ന് പ്രതികരിച്ചത്. ഇവരുടെ സീരിയല്‍ ലൊക്കേഷനില്‍ നിരവധി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലണ്. ഇവരുടെ മാത്രമല്ല മൗനരാഗത്തിലെ മറ്റ് താരങ്ങളുടേയും രസകരമായ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാണ്.