
അടുത്ത സീസണില്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നുണ്ടോ എന്നാ ചോദ്യത്തിന് മറുപടിയുമായി പാർവതി കൃഷ്ണ
മകന് ജനിച്ചതിന്റെ സന്തോഷത്തിലാണ് സീരിയല്‍ നടി പാര്‍വതി കൃഷ്ണയും ഭര്‍ത്താവ് ബാലഗോപാലും. ഇപ്പോള്‍ ഉറക്കമില്ലാത്ത രാത്രികളാണെന്ന് സൂചിപ്പിച്ച് മകനൊപ്പമുള്ള ഡാന്‍സ് വീഡിയോ കഴിഞ്ഞ ദിവസം ബാലു പങ്കുവെച്ചിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് വൈറലാവുകയും ചെയ്തു. പിന്നാലെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് നടി.
ബിഗ് ബോസില്‍ ഉണ്ടാവുമോ എന്നാണ് കൂടുതല്‍ പേര്‍ക്കും ചോദിക്കാനുള്ളത്. അതുപോലെ പ്രസവസമയത്ത് തോന്നിയ വികാരങ്ങള്‍ എന്തൊക്കെയാണെന്നും വേദന ഉണ്ടോന്നുമടക്കം നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയിലൂടെ പാര്‍വതി പറയുന്നത്.
‘അടുത്ത സീസണില്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നുണ്ടോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് അതിന് ബിഗ് ബോസിന് എന്നെ പറ്റി എന്തേലും അറിയണ്ടേ എന്നാണ് പാര്‍വതി മറുപടി നല്‍കിയിരിക്കുന്നത്.പണ്ടൊക്കെ നെഗറ്റീവ് കമന്റ് കേള്‍ക്കുമ്ബോള്‍ സങ്കടം വരുമായിരുന്നു. ഇപ്പോള്‍ തെറിവിളി കേട്ട് അതൊന്നും കുഴപ്പമില്ലാതെയായി.ഗര്‍ഭിണിയായപ്പോഴാണ് താനിത്രയും വണ്ണം വച്ചത്. ശരീരഭാരം കൂട്ടാനായി ഒന്നും ചെയ്തിട്ടില്ല. ഏറ്റവും വെറുക്കുന്ന കാര്യം ആരെങ്കിലും ഉപദേശം തരുന്നതാണ്. പ്രസവത്തെ കുറിച്ചുള്ള അനുഭവം ചോദിച്ചാല്‍ പോയി തകര്‍ത്ത് അടിച്ച് പൊളിച്ച് വാ എന്നേ പറയാന്‍ പറ്റൂ. ഒന്നും പേടിക്കാനില്ലെന്നാണ് ഗര്‍ഭിണിയായ യുവതിയ്ക്ക് പാര്‍വതി നല്കിയ ഉപദേശം