
കർഷകരോഷം തണുപ്പിക്കാൻ പി.എം കിസാൻ യോജനയുടെ തുക ഉയർത്തിയേക്കും
വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം കേന്ദ്രസർക്കാറിന് ചില്ലറ വെല്ലുവിളിയൊന്നുമല്ല ഉയർത്തുന്നത്. എൻ.ഡി.എ സർക്കാറിനെതിരെ ഉയരുന്ന കർഷകരോഷം തണുപ്പിക്കാനുള്ള പൊടികൈകൾ ഇക്കുറി ബജറ്റിലുണ്ടാവുമെന്നാണ് സൂചന.ഇതിൽ പ്രധാനം പ്രധാൻ മന്ത്രി കിസാൻ യോജനയുടെ തുക ഉയർത്തുന്നതായിരിക്കും.
കടുത്ത ധനകമ്മിയെ സർക്കാർ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ നിലവിലെ സാഹചര്യത്തിൽ പ്രധാൻമന്ത്രി കിസാൻ യോജനയുടെ തുക ഉയർത്തുന്നതിനോട് ധനകാര്യമന്ത്രാലയം അനുകൂല സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് സൂചന.
നിലവിൽ പ്രതിവർഷം 6000 രൂപയാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. മൂന്ന് ഇൻസ്റ്റാൾമെന്റുകളായാണ് തുക വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഏഴാമത് ഇൻസ്റ്റാൾമെന്റിനായി 18,000 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. പദ്ധതി പ്രകാരം ഇതുവരെ 1.10 ലക്ഷം കോടിയാണ് ഇതുവരെ വിതരണം ചെയ്തത്.