
ആന്‍ഡമാന്‍ നിക്കോബാര്‍ കൊവിഡ് മുക്തം; തുടര്‍ച്ചയായ അഞ്ചാം ദിവസവും ടെസ്റ്റ് പോസിറ്റീവ് ഇല്ല
കഴിഞ്ഞ അഞ്ച് ദിവസമായി ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഒരു കൊവിഡ് കേസുപോലും റിപ്പോർട്ട് s\ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആകെ 4,994 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുളളത്. 62 പേരാണ് മഹാമാരിമൂലം മരണമടഞ്ഞത്.
കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിലവിൽ നാലുപേർക്കാണ് സജീവ രോഗബാധയുളളത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കുറിനുളളിൽ ഒരാൾകൂടെ രോഗമുക്തി നേടി ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,928 ആയി. രണ്ടേകാൽ ലക്ഷത്തോളം സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. 2.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ആരോഗ്യപ്രവർത്തകരടക്കം 2,844 പേർ ഇതുവരെ കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചു. ഇതിൽ 1,518 പേർ സൗത്ത് ആൻഡമാനിൽ നിന്നും 100 പേർ നോർത്ത് ആൻഡമാനിൽ നിന്നും 326 പേർ നിക്കോബാറിൽ നിന്നുമാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് എത്തുന്ന യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.