
കടലുണ്ടി പുഴയിൽ യുവാവ് ഒഴുക്കിൽപെട്ടു
കടലുണ്ടിപ്പുഴയിൽ കുളിക്കുന്നതിനിടെ യുവാവിനെ കാണാതായി. മലപ്പുറം തെന്നല സ്വദേശി സമീറിനെയാണ് (23) കാണാതായത്.
വെന്നിയൂരിന് സമീപം പെരുമ്പുഴ കടവിലാണ് സംഭവം. ഫയർഫോഴ്സ്, കോട്ടക്കൽ പൊലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്.