
രാജസ്ഥാന് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് മുന്നേറ്റം
രാജസ്ഥാന് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ കൗണ്ടിങ് പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് മുന്നേറ്റം. 2601 വാര്‍ഡുകളുടെ ഫലം പുറത്തുവരുമ്പോള്‍ 1012 സീറ്റുമായി കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രകടമാകുന്നത്. 947 സീറ്റുമായി ബി.ജെ.പി രണ്ടാം സ്ഥാനത്തുണ്ട്. ഇന്ന് രാവിലെയോടെയാണ് കൗണ്ടിങ് ആരംഭിച്ചത്. വൈകുന്നേരത്തോടെ അന്തിമ ഫലം പുറത്തുവരും.
രാജസ്ഥാനിലെ 20 ജില്ലകളിലെ 90 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ജനുവരി 28നായിരുന്നു വോട്ടെടുപ്പ്. ഏകദേശം 22.84 ലക്ഷം പേര് സമ്മതിദാനാവകാശം ഉപയോഗിച്ചു. 76.52 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 80 മുന്‍സിപ്പാലിറ്റികള്‍, 9 മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍ ഒരു കോര്പറേഷന് എന്നിവിടങ്ങളി ലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏകദേശം 10,000ത്തോളം പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
എന്‍.സിപി, സി.പി.ഐ.എം, ബിഎസ്പി, ആര്‍എല്‍പി, എ.ഐ.ടി.എം.സി എന്നീ പാര്‍ട്ടികളൊക്കെ മത്സര രംഗത്തുണ്ട്. 37 പ്രത്യേക നിരീക്ഷകരുടെ മേല്‍നോട്ടത്തിലായിരുന്നു പോളിങ് നടന്നത്. ഇവിഎമ്മുകള്‍ സൂക്ഷിച്ച മുറികളില്‍ ശക്തമായ നിരീക്ഷണ സംവിധാനവും ഒരുക്കിയിരുന്നു. കനത്ത സുരക്ഷിയിലാണ് കൗണ്ടിങ് പുരോഗമിക്കുന്നത്. കനത്ത സുരക്ഷിയിലാണ് കൗണ്ടിങ് പുരോഗമിക്കുന്നത്.