
സാന്ത്വനസ്പർശം: അദാലത്തിൽ പ്രളയം, ലൈഫ് അപേക്ഷകർ ഹാജരാകേണ്ടതില്ല
ഫെബ്രുവരി 1, 2, 4, തീയതികളിൽ ജില്ലയിൽ നടക്കുന്ന സാന്ത്വനസ്പർശം അദാലത്തിൽ പ്രളയം ലൈഫ്, പട്ടയം, പോലീസിനെതിരെയുള്ള പരാതി, തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലെ പ്രസവാനുകൂല്യം എന്നീ വിഷയങ്ങളിൽ അപേക്ഷ സമർപ്പിച്ചവർ അന്നേ ദിവസം ഹാജരാകേണ്ടതില്ലെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. കോവിഡ് വ്യാപന സാധ്യത മുൻനിർത്തി അപേക്ഷകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. ഫെബ്രുവരി ഒന്നിന് തൃശൂർ ടൗൺ ഹാളിൽ തൃശൂർ താലൂക്കിന്റെയും രണ്ടിന് കുന്നംകുളം ടൗൺ ഹാളിൽ കുന്നംകുളം, ചാവക്കാട്, തലപ്പിള്ളി താലൂക്കുക
ളുടെയും നാലിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ മുകുന്ദപുരം, ചാലക്കുടി താലൂക്കുകളുടെയും അദാലത്തുകൾ നടക്കും. അപേക്ഷകർക്കുള്ള മറുപടി പോസ്റ്റലിൽ ലഭ്യമാകുന്നതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2360777, 2433434