
കോവിഡ് പ്രതിരോധം ശക്തമാക്കാൻ ചാവക്കാട് പോലീസിന്റെ ബോധവത്കരണ പരിപാടി
കോവിഡ് പ്രതിരോധം ശക്തമാക്കാൻ ചാവക്കാട് പോലീസിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരും പോലീസും ആരോഗ്യവകുപ്പും മറ്റു വകുപ്പുകളും ചേർന്ന് കോവിസ് പ്രതിരോധം ശക്തമാക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണിത്. ചാവക്കാട് സ്റ്റേഷൻ പരിധിയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ചാവക്കാട് നഗരത്തിലെ വിവിധ ഓട്ടോ സ്റ്റാൻഡ് എന്നിവിടങ്ങളിൽ ചാവക്കാട് പോലീസ് ബോധവത്കരണം നടത്തി.
ബോധവത്കരണത്തോടൊപ്പം എല്ലാവർക്കും ഗുണനിലവാരമുള്ള മാസ്കുകളും പോലീസ് വിതരണം ചെയ്തു. കടകളിൽ പരിശോധന നടത്തി അവിടെ കൃത്യമായി പ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കാനുള്ള സംവിധാനങ്ങൾ ഉണ്ടോ എന്ന് ഉറപ്പു വരുത്തുകയും ചെയ്തു. മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കാത്ത കടകൾക്കും സ്ഥാപങ്ങൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ചാവക്കാട് എസ്എച്ച്ഒ അറിയിച്ചു.
ചാവക്കാട് സ്റ്റേഷൻ എസ്എച്ച്ഒ അനിൽ ടി മേപ്പിള്ളി, റൈറ്റർ എം ജിജി, പിആർഒ എസ് ശരത്ത്, സിപിഒമാരായ ബൈജു, സുബീഷ്, എന്നിവരടങ്ങുന്ന സംഘമാണ് നഗരത്തിൽ പരിശോധനയും ബോധവത്കരണവും നടത്തിയത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരും