
വേനല്‍ക്കാല ജലവിതരണം നാളെ
കല്ലട ജലസേചന പദ്ധതിയുടെ ഇടതുകര മെയിന്‍ കനാലിലൂടെ കാര്‍ഷികാവശ്യത്തിനുള്ള വേനല്‍ക്കാല ജലവിതരണം നാളെ മുതല്‍ പുനരാരംഭിക്കും. തെ•ല ഒറ്റക്കല്‍ വിയറില്‍ നിന്ന് ഇടതുകര മെയിന്‍ കനാലിലേക്ക് ജലം ഒഴുക്കിവിട്ടാണ് ജലവിതരണം ആരംഭിക്കും. ജില്ലയിലെ കരവാളൂര്‍, അഞ്ചല്‍, വെട്ടിക്കവല, ഉമ്മന്നൂര്‍, വെളിയം, കരീപ്ര, എഴുകോണ്‍, കുണ്ടറ, ഇളമ്പള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലൂടെയാണ് മെയിന്‍ കനാല്‍ പോകുന്നത്. കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കനാലില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ ഐ പി അഅര്‍ ബി ഡിവിഷന് നമ്പര്‍-2 എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.