
മന് കി ബാതില് അഭിമാനമായി ഒരു മലയാളി പേര്: പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു രാജപ്പൻ
പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ മന് കി ബാതില് തന്റെ പേര് പരാമര്‍ശിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് കോട്ടയം കുമരകം സ്വദേശി രാജപ്പന്. തന്റെ സേവനം എടുത്തു പറഞ്ഞതില്‍ നരേന്ദ്ര മോദിയ്ക്ക് നന്ദിയുണ്ടെന്നും രാജപ്പന് ജനം ടിവിയോട് പറഞ്ഞു. ജന്മനാ രണ്ട് കാലുകള്‍ക്കും സ്വാധീനമില്ലാത്ത അദ്ദേഹം കായലില്‍ വലിച്ചെറിയുന്ന കുപ്പി പെറുക്കിയാണ് ജീവിക്കുന്നത്.
രാജപ്പന് ചെയ്യുന്നത് മഹത്തായ ജോലിയാണെന്നായിരുന്നു പ്രധാനമന്ത്രി മന് കി ബാതില് പറഞ്ഞത്. കുപ്പി വിറ്റ് കിട്ടുന്ന വരുമാനത്തിലാണ് അദ്ദേഹത്തിന്റെ ജീവിതം. രാവിലെ ആറ് മണിയാകുമ്ബോള്‍ രാജപ്പന് വള്ളവുമായി കായലില്‍ ഇറങ്ങും. രാത്രിയാകും മടങ്ങിയെത്താന്‍.
കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ മാത്രം കിട്ടണമെന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്.
ആറ് വര്‍ഷമായി രാജപ്പന് ഈ തൊഴില്‍ ചെയ്യാന്‍ തുടങ്ങിയിട്ട്. പൊളിഞ്ഞു വീഴാറായ വീട്ടിലാണ് രാജപ്പന്റെ താമസം. വീട്ടില്‍ വൈദ്യുതിയുമില്ല. ഇനിയും എത്രനാൾ മെഴുകുതിരി വെട്ടത്തിൽ ജീവിതം തള്ളിനേക്കേണ്ടി വരും എന്നും അറിയില്ല…