
ഇവിടെ എല്ലാം ഹൈടെക്കാണ്: കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഹൈടെക് ജില്ലയായി വയനാട്
കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഹൈടെക് ജില്ലയായി വയനാട് മാറി. ജില്ലയിലെ 418 വിദ്യാലയങ്ങളാണ് അത്യാധുനിക ലാബുകളോടെ ഹൈടെക് പദവിയില്‍ എത്തിയത്. പ്രാഥമികതലം മുതല്‍ ഉന്നതപഠനം വരെയുള്ള വിദ്യാഭ്യാസ മേഖലയില്‍ മികവുറ്റ സൗകര്യങ്ങളാണ് ജില്ലയിലേക്ക് ചുരം കയറിയെത്തിയത്. സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, കളിമൈതാനങ്ങള്‍, ശുചിമുറികള്‍ എന്നിങ്ങനെ ഉന്നത നിലവാരത്തിലേക്ക് ഉയരുകയാണ് പൊതു പാഠശാലകള്‍. സമ്പൂര്‍ണ്ണ ഹൈടെക് ജില്ലയായി വയനാട് മാറി. 418 വിദ്യാലയങ്ങളിലാണ് ഹൈടെക് ക്ലാസ്സ് മുറികള്‍ ഒരുക്കിയത്.
11,568 ഐ.ടി.ഉപകരണങ്ങള്‍ സജ്ജമായി. മികവിന്റെ കേന്ദങ്ങളായി നാല് വിദ്യാലയങ്ങളെ തെരഞ്ഞെടുത്തു. 74 കോടി രൂപ ചെലവില്‍ ആധുനിക കെട്ടിടങ്ങള്‍ ഒരുങ്ങി. ജില്ലയിലെ 17 വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിട്ട. 316 വിദ്യാലയങ്ങളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന് ലഭ്യമാക്കി. 74 ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബ്ബുകള്‍ 4161 അംഗങ്ങളുമായി മുന്നേറുന്നു. 4996 അധ്യാപകര്‍ക്ക് പ്രത്യേക ഐ.ടി. പരിശീലനം നല്കി.