
പുതിയ മഹീന്ദ്ര ഥാറിന് ജനുവരിയില്‍ മാത്രം 6,000 ല്‍ ലധികം ബുക്കിംഗുകള്‍
പുതിയ മഹീന്ദ്ര ഥാറിന് 2021 ജനുവരിയില്‍ മാത്രം 6,000 ല്‍ ലധികം ബുക്കിംഗുകള്‍ ലഭിച്ചതായി മഹീന്ദ്ര. ഇതുവരെ ഥാറിന്റെ ബുക്കിംഗ് 39,000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കണ്‍വേര്‍ട്ടിബിള്‍ ടോപ്പ്, ഹാര്‍ഡ് ടോപ്പ് ഓപ്ഷനുകളുള്ള എ എക്സ് ഒ പി ടി , എല്‍ എക്സ് വേരിയന്റുകളില്‍ മാത്രമേ ഥാര്‍ ഇപ്പോള്‍ ലഭ്യമാകൂ.12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെ ആണ് ഥാറിന്റെ പുതിയ വില. 2020 ഒക്ടോബര്‍ 2 നാണ് രണ്ടാം തലമുറ ഥാര്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. അതേസമയം, സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹീന്ദ്രയുടെ ഥാര്‍ തിരിച്ചു വിളിക്കാനൊരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യന്ത്ര ഘടകം നിര്‍മ്മിച്ചു നല്കിയ വിതരണക്കാരുടെ ശാലയില്‍ സംഭവിച്ച പിഴവാണ് സാങ്കേതിക തകരാറിന് കാരണമെന്നാണ് മഹീന്ദ്ര കണ്ടെത്തിയിരിക്കുന്നത്.