
ജയിൽ മോചിതയായ ശശികല ചെന്നൈയിൽ മടങ്ങിയെത്തി
ചെന്നൈ :ജയിൽ മോചിതയായ ശശികല ചെന്നൈയിൽ മടങ്ങിയെത്തി. 21 മണിക്കൂർ നീണ്ട ബംഗളൂരു ചെന്നൈ യാത്രയിൽ 35 ഓളം ഇടങ്ങളിൽ നിന്ന് അവർ സ്വീകരണം എറ്റുവാങ്ങി. തുടർന്ന് എംജിആറിന്റെ വസതിയിലെത്തിയ ശശികല പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് മടങ്ങിയത്. താൻ സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്നും സുപ്രധാന പ്രഖ്യാപനങ്ങൾ രണ്ടുദിവസത്തിനകം നടത്തുമെന്നും അവർ അറിയിച്ചു.
ഇന്ന് വൈകിട്ട് ശശികല തന്റെ അനുയായികളെ കാണുന്നുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചാകും ശശികല ചർച്ച ചെയ്യുകയെന്നാണ് വിവരം. എഐഎഡിഎംകെയിലെ തന്റെ അനുഭാവികളുടെ യോഗവും ശശികല ഉടൻ വിളിക്കുമെന്നാണ് വിവരം.എഐഎഡിഎംകെയുടെ കൊടി തുടർന്നും ഉപയോഗിച്ചുകൊണ്ട് പാർട്ടിയിലുള്ള തന്റെ അവകാശവാദം നിലനിർത്താനാണ് അവരുടെ തീരുമാനം.