
ദേശീയപാതയില്‍ ലോറി നിയന്ത്രണം വിട്ട് കടയ്ക്കുള്ളിലേക്ക് ഇടിച്ച് കയറി അപകടം
കോട്ടയം :കൊട്ടാരക്കര-ദിണ്ഡിഗല്‍ ദേശീയപാതയില്‍ ലോറി നിയന്ത്രണം വിട്ട് കടയ്ക്കുള്ളിലേക്ക് ഇടിച്ച് കയറി അപകടം. പുലർച്ചെ ഒന്നിനാണ് അപകടനം സംഭവിച്ചിരിക്കുന്നത്. ലോറിയിൽ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. അന്വേഷണം നടക്കുകയാണ്