
കൂടിക്കാഴ്ച 12ന്
പാലക്കാട് :ഭാരതീയ ചികിത്സാ വകുപ്പ് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള സ്ഥാപനങ്ങളിലെ നഴ്സ് ഗ്രേഡ് 2 തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. അര്‍ഹരായവര്‍ ഫെബ്രുവരി 12ന് രാവിലെ 10.30ന് സുല്‍ത്താന്‍പേട്ടയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) അറിയിച്ചു.
എസ്.എസ്.എല്‍.സിയും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ നഴ്സിംഗ് ട്രെയിനിംഗ് (ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ കോഴ്സ്) ആണ് യോഗ്യത. പ്രായപരിധി 18-41. കൂടിക്കാഴ്ചയ്ക്ക് ജനനതിയ്യതി, യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി എത്തണം.