
ജില്ലാ ഇൻഫർമേഷൻ ഓഫീസ് കോളേജ് വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു
പാലക്കാട് :സർക്കാരിന്റെ സുസ്ഥിര വികസന ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു. ‘പാലക്കാടിന്റെ സുസ്ഥിര വികസനം എങ്ങനെ നടപ്പാക്കാം’ എന്ന വിഷയം സംബന്ധിച്ച് രണ്ടുപുറത്തിൽ കവിയാതെ രചന തയ്യാറാക്കാം. വിദ്യാർത്ഥികൾ അതത് കോളേജ് അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം പേര്, വിലാസം, ബന്ധപ്പെടേണ്ട നമ്പർ, കോളേജ് തിരിച്ചറിയൽ രേഖ/ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഫെബ്രുവരി 12ന് വൈകിട്ട് 5നകം prd.pkd@gmail.com ലേയ്ക്ക് രചനകൾ അയക്കണം.
മത്സരത്തിൽ ഒന്നാംസ്ഥാനം നേടുന്നവർക്ക് 10,000 രൂപയും രണ്ടാംസ്ഥാനത്തിന് 7,500രൂപ, മൂന്നാംസ്ഥാനത്തിന് 5,000 രൂപയും സമ്മാനമായി നൽകുന്നതാണ്. വിശദ വിവരങ്ങൾക്ക് 0491 2505329 നമ്പറിലോ ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ഗ്രൗണ്ട് ഫ്ലോർ , സിവിൽ സ്റ്റേഷൻ, പാലക്കാട് വിലാസത്തിലോ ബന്ധപ്പെടാം.