
കോവിഡ് വാക്സിന്: പാര്‍ശ്വഫലങ്ങള്‍ക്കോ ആരോഗ്യ പ്രശ്നങ്ങള്‍ക്കോ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.
കോവിഡ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ക്കോ ആരോഗ്യ പ്രശ്നങ്ങള്‍ക്കോ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്സിന് ഗുണഭോക്താവിന് പൂര്‍ണ്ണമായും സ്വന്തം ഇഷ്ടപ്രകാരം സ്വീകരിക്കാവുന്നതാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ രാജ്യസഭയില്‍ പറഞ്ഞു.
വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ അല്ലെങ്കില്‍ കുത്തിവയ്പ്പ് മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. എന്നാല്‍ ഓരോ കേന്ദ്രങ്ങളിലും വാക്സിന് സ്വീകര്‍ത്താക്കളെ 30 മിനിറ്റ് നിരീക്ഷിക്കുന്നത് അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.