
ഇടതു പക്ഷ സര്‍ക്കാര്‍ നിയമന വിവാദത്തില്‍: വലതിന്റ ഒളിമറ ചികയാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്
ഇടതു പക്ഷ സര്‍ക്കാര്‍ നിയമന വിവാദത്തില്‍ വലയുകയാണ്. ഈ അവസരത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം നല്കാന് സര്‍ക്കാര്‍ വകുപ്പുകളോടും സ്ഥാപനങ്ങളോടും നിര്‍ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇന്നുതന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
പ്രതിപക്ഷം ശക്തമായ രാഷ്ട്രീയ വിവാദമാക്കി നിയമന വിവാദത്തെ ഉയര്ത്തികൊണ്ടുവരുമ്ബോള് രാഷ്ട്രീയമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. അതിനു കണക്കുകള്‍വച്ച് മറുപടി പറയാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കൂടാതെ ഇതുവരെ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത തസ്തികകള്‍, ഇനിയും റിപ്പോര്‍ട്ട് ചെയ്യാത്തവ എന്നിവയുടെ കണക്കും വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.