
ബിജെഎസ് യുഡിഎഫില്‍ ചേര്‍ന്നു
തിരുവനന്തപുരം :ബിഡിജെഎസ് വിട്ടവര്‍ ചേര്‍ന്ന് രൂപീകരിച്ച ബിജെഎസ് യുഡിഎഫില്‍ ചേര്‍ന്നു.ചാവക്കാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്കിടെയാണ് പുതിയ കക്ഷിയെ മുന്നണിയിലേക്ക് സ്വീകരിച്ചത്.
സമ്മേളന നഗരിയിലേക്ക് പ്രകടനമായെത്തിയായിരുന്നു മുന്നണി പ്രവേശനം. എന്‍ കെ നീലകണ്ഠന് മാസ്റ്റര്‍, വി ഗോപകുമാര്‍, കെ കെ ബിനു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരത്തിലധികം പ്രവര്‍ത്തകരാണ് മുന്നണി പ്രവേശത്തിന്റെ ഭാഗമായത്.