
കൊവിഡ് വ്യാപനം;ചലച്ചിത്ര വികസന കോര്പറേഷനുണ്ടാക്കിയത് 20 കോടി രൂപയുടെ വരുമാന നഷ്ടം
തിരുവനന്തപുരം :കൊവിഡ് വ്യാപനം സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷനുണ്ടാക്കിയത് 20 കോടി രൂപയുടെ വരുമാന നഷ്ടം. 17 തിയറ്റര്‍ അടഞ്ഞു കിടന്നതോടെ പത്ത് കോടിയുടെ നഷ്ടമാണുണ്ടായത്.
ചിത്രാഞ്ജലിയില്‍ ഷൂട്ടിംഗ് നടക്കാതെ വന്നതോടെ വരുമാന നഷ്ടം 20 കോടിയായി ഉയര്‍ന്നു. തിയറ്റര്‍ തുറന്നുവെങ്കിലും ആളുകള്‍ വരാത്തത് പ്രതിസന്ധി വര്‍ധിപ്പിച്ചതായി കെഎസ്എഫ്ഡിസി എംഡി എന്‍ മായ പറഞ്ഞു.
ശമ്പളത്തിനും മറ്റു ചെലവുകള്‍ക്കും തിയറ്റര്‍ വരുമാനത്തെ ആശ്രയിച്ചിരുന്ന കെഎസ്എഫ്ഡിസി കൊവിഡ് വ്യാപനത്തോടെ പ്രതിസന്ധിയിലായി. ഒരു മാസം ഒരു കോടി രൂപയാണ് തിയറ്ററുകളുടെ നഷ്ടം. മാര്‍ച്ച് മുതല്‍ ജനുവരി വരെ തിയറ്ററുകളുടെ നഷ്ടം മാത്രം പത്ത് കോടിയായി.