
സ്പൈസസ് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ഇടുക്കി :സ്പൈസസ് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു. കിന്‍ഫ്രയുടെ നേതൃത്വത്തിലാണ് പന്ത്രണ്ടര കോടിയുടെ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
14 വര്‍ഷത്തെ കാത്തിരുപ്പിനൊടുവിലാണ് തൊടുപുഴ മുട്ടത്ത് സ്പൈസസ് പാര്‍ക്ക് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്. 30 ഏക്കര്‍ സ്ഥലത്ത് 20 പ്ലോട്ടുകളായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.