
പാലായില്‍ മാണി സി. കാപ്പന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും;വ്യവസ്ഥ വച്ചു കോണ്‍ഗ്രസ്
തിരുവനന്തപുരം:പാലായില്‍ മാണി സി. കാപ്പന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. മാണി സി. കാപ്പനോട് കോണ്‍ഗ്രസ് വ്യവസ്ഥ വച്ചു. മത്സരിക്കുന്നത് കൈപ്പത്തി ചിഹ്നത്തിലായിരിക്കണമെന്നതാണ് നിലവിലെ വ്യവസ്ഥ. നിലവില്‍ മാണി സി.കാപ്പന്റെ ഭാഗത്തുനിന്നുള്ള നിലപാട് യുഡിഎഫിനെ അറിയിച്ചിട്ടില്ല. ഏഴ് സീറ്റുകളോളം എന്‍സിപിക്ക് നല്‍കാമെന്നാണ് യുഡിഎഫ് നല്കുന്ന വാഗ്ദാനം. ഇന്ന് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം മാണി സി. കാപ്പനെടുക്കുക.
അതിനിടെ, മാണി. സി. കാപ്പനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തിരുന്നു. പാലാ സീറ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് മാണി. സി. കാപ്പനെ ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തത്.പാലാ സീറ്റ് വിട്ടു നല്കാന് കഴിയില്ലെന്ന് എല്‍ഡിഎഫ്, എന്‍സിപിയെ ഔദ്യോഗികമായി അറിയിച്ചിരുന്നു.