
ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി
തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി. ഇതേതുടർന്ന് ഫര്‍ണസ് ഓയില്‍ ഓട വഴി കടലിലേക്കൊഴുകി. വേളി മുതല്‍ പുതുക്കുറുച്ചി വരെ കടലില്‍ ഓയിൽ വ്യാപിച്ചതായാണ് നിലവിലെ വിവരം .
ഇന്ന് പുലര്‍ച്ചെയോടെയാണ് പൈപ്പിൽ ലീക്കേജ് ഉണ്ടായത്. മീന്‍ പിടിക്കുകയായിരുന്ന മത്സ്യ തൊഴിലാളികലാണ് ഫര്‍ണസ് ഓയില്‍ കടലില്‍ വ്യാപിക്കുന്നത് കണ്ടത്. ഇവര്‍ ഉടന്‍ തന്നെ ടൈറ്റാനിയം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ടൈറ്റാനിയം അധികൃതർ എത്തി നടത്തിയ പരിശോധനയിലാണ് പൈപ്പ് പൊട്ടിയതായി കണ്ടെത്തിയത്.