
ഓണ്‍ലൈന്‍ ചൂതാട്ടം; വിഷയം തള്ളിക്കളയാനാകില്ല :ഹൈക്കോടതി
കൊച്ചി :ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച വിഷയം ഗൗരവതരമെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി അത് തള്ളി കളയാനാകില്ല എന്നും കൂട്ടി ചേർത്തു . ഓണ്‍ലൈന്‍ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കേരളാ ഗെയിമിംഗ് ആക്ടില്‍ ഭേദഗതി വരുത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തൃശൂര്‍ സ്വദേശി നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.