
ട്രാൻസ്ജെൻഡർ സെല്ലിൽ ഒഴിവുകൾ
പാലക്കാട് :സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ട്രാൻസ്ജെൻഡർ സെൽ പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് യോഗ്യരായ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. തസ്തികകളുടെ വിശദവിവരം ചുവടെ ചേർക്കുന്നു.
പ്രൊജക്ട് ഓഫീസർ തസ്തികയിലേക്ക് ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. ബിരുദാനന്തര ബിരുദം അഭിലഷണീയം. പ്രായപരിധി 2021 ജനുവരി ഒന്നിന് 25 വയസ് പൂർത്തിയാക്കണം. 45 വയസ് കവിയരുത്.
പ്രതിമാസ വേതനം 30,675 രൂപ. പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. പ്രായപരിധി 2021 ജനുവരി ഒന്നിന് 20 വയസ് പൂർത്തിയാക്കുകയും 40 വയസ് കവിയാൻ പാടില്ല.
പ്രതിമാസ വേതനം 19,950 രൂപ. ഓഫീസ് അറ്റൻഡന്റ് ഒഴിവിലേക്ക് പത്താംതരം പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2021 ജനുവരി ഒന്നിന് 20 വയസ് പൂർത്തിയാക്കണം. 40 വയസ് കവിയരുത്. പ്രതിമാസ വേതനം 17,325രൂപ.
ഒരു വർഷത്തേയ്ക്കാണ് കരാർ നിയമനം. താത്പ്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം വിലാസത്തിൽ ഫെബ്രുവരി 15നകം അപേക്ഷ സമർപ്പിക്കണമെന്ന് സാമൂഹ്യനീതി ഡയറക്ടർ അറിയിച്ചു.