
സ്വവര്‍ഗാനുരാഗം ഒരാളെ പിരിച്ചു വിടാനുള്ള കാരണമല്ല
ലക്നൗ : സ്വവര്‍ഗാനുരാഗിയാണെന്ന കാരണത്താല്‍ ഒരാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് തെറ്റാണെന്ന് അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി .ലൈംഗിക ചായ് വെന്നത് ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നും സ്വകാര്യതാ സംരക്ഷണം മൗലികാവകാശമാണെന്നും കോടതി യുപിയിലെ ബുലന്ദ്ഹറില്‍ ഹോം ഗാര്‍ഡിനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിൽ അഭിപ്രായപ്പെട്ടു .
സ്വവര്‍ഗാനുരാഗിയാണെന്ന കാരണത്താലാണ് ഹോം ഗാർഡിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്. ഇത് ഹൈക്കോടതി തടയുകയും അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കാൻ നിർദേശിക്കുകയും ചെയ്തു .