
ശബരിമല:കോണ്‍ഗ്രസിന്റെയും സി പി എമ്മിന്റെയും തട്ടിപ്പ് ജനം തിരിച്ചറിയുമെന്നും ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും സി പി എമ്മിന്റെയും തട്ടിപ്പ് ജനം തിരിച്ചറിയുമെന്നും ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് എ പി അബ്ദുള്ളക്കുട്ടി ഇങ്ങനെ പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശബരിമലകരട് നിയമം സംബന്ധിച്ച് വ്യക്തമാക്കിയ ദിവസമാണ് അബ്ദുള്ളക്കുട്ടി ഇങ്ങനെ പറഞ്ഞത്.
‘ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ശബരിമല വിശ്വാസികളുടെ ആചാര സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തും’ ഇത് കണ്ടിട്ട് ഒരു ചോദ്യം മനസ്സില്‍ ഉയര്‍ന്നു വരികയാണ്. മുസ്ലിം പള്ളിയും ക്രിസ്ത്യന്‍ ചര്‍ച്ചും പോലെ ഹിന്ദു ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ കമ്മിറ്റിയെ ഏല്പിക്കുമെന്ന നിയമം കൊണ്ടു വരുമെന്ന് പറയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ധൈര്യമുണ്ടോയെന്നും അബ്ദുള്ളക്കുട്ടി ചോദിക്കുന്നു.