
ദൃശ്യം 2വിന്റെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി
ദൃശ്യം 2 സിനിമയിലെ ഒരേ പകല്‍ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. സൊനോബിയ സഫര്‍ ആലപിച്ച ഗാനത്തിന് അനില്‍ ജോണ്സന് ഈണമിട്ടിരിക്കുന്നു. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാലും മീനയും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 19 ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മ്മാണം.