
കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി ട്രെയിൻ തടയാനൊരുങ്ങി സംഘടനകൾ
ഡൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി ട്രെയിൻ തടയാനൊരുങ്ങി പ്രതിഷേധ സംഘടനകൾ. ഫെബ്രുവരി 18ന് നാല് മണിക്കൂറാണ് ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുക.
‘റെയിൽ രോക്കോ’ എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.
ഉച്ചയ്ക്ക് 12 മണി മുതൽ 4 മണി വരെയാണ് ട്രെയിൻ തടഞ്ഞ് പ്രതിഷേധം നടക്കുകയെന്ന് സംയുക്ത കിസാൻ സമിതി അറിയിച്ചു.
ഇതിനിടെ ഫെബ്രുവരി 12ന് രാജസ്ഥാനിൽ ടോൾ പിരിവ് തടയുമെന്നും പ്രതിഷേധക്കാർ അറിയിച്ചിട്ടുണ്ട്. നേരത്തെ, മൂന്ന് മണിക്കൂർ റോഡ് ഉപരോധിച്ചും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.