
സൗദി വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തിന് നേരെ മിസൈല്‍ ആക്രമണം
ജിദ്ദ : സൗദിയിലെ അബ്ഹ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യാത്ര വിമാനത്തിന് നേരെ ഹൂതി വിമതർ മിസൈല്‍ ആക്രമണം നടത്തി.അക്രമത്തിൽ വിമാനത്തിന് തീപിടിച്ചന്ന് സൗദി സഖ്യ േസേന അറിയിച്ചു. തീ നിയന്ത്രണവിധേയമാണെന്ന് സഖ്യസേന വക്താവ് പറഞ്ഞു.
യെമന്‍ അതിര്‍ത്തിയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള അബ്ഹവിമാനത്താവളത്തിനുനേരേ ഉച്ചയോടെയാണ് ആക്രമണമുണ്ടായതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു . ഇറാന് പിന്തുണയോടെ ഹൂതി വിമതര്‍ അയച്ച രണ്ടു സായുധഡ്രോണുകള്‍ ലക്ഷ്യത്തിലെത്തും മുന്‍പ് തകര്‍ത്തതായും സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി.
ആക്രമണത്തെ യുദ്ധക്കുറ്റമെന്ന് വിശേഷിപ്പിച്ച സഖ്യസേന വക്താവ് ഇത്തരം ആക്രമണങ്ങളെ ചെറുക്കുമെന്നും പറഞ്ഞു .ആക്രമണത്തെലോകരാഷ്ട്രങ്ങള് അപലപിച്ചു.അടുത്തിടെ നിരവധി ആക്രമണങ്ങള്‍ സൗദിക്ക് നേരെ ഹൂതികള്‍ നടത്തിയിരുന്നു.
റിയാദിനെ ലക്ഷ്യമിട്ടും മിസൈലുകള്‍ എത്തി. എന്നാല്‍ മിസൈലുകള്‍ ലക്ഷ്യം കാണുന്നതിന് മുമ്ബ് തന്നെ സൗദി സൈന്യം തകര്‍ക്കുകയാണ് പതിവ്.ഇന്നുണ്ടായ ആക്രമണം അബഹ വിമാനത്താവളത്തെ ലക്ഷ്യമിട്ടായിരുന്നു.
യമന്‍ അതിര്‍ത്തിയില്‍ നിന്ന് 120 കിലോമീറ്റര്‍ മാത്രം അകലെയാണ് അബഹ വിമാനത്താവളം. അതുകൊണ്ടുതന്നെ പലപ്പോഴും ഈ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.